മൂവാറ്റുപുഴ : കാല്‍നൂറ്റാണ്ട് മുമ്പ് മൂവാറ്റുപുഴ നഗരസഭയില്‍ ഇടതുപക്ഷം വിഭാവനം ചെയ്താണ് ത്രിവേണി സംഗമം തൂക്കുപാലം. പുരാന വാണിജ്യനഗരമായ നഗരത്തിലെ കാവുംകര, പുഴക്കരക്കാവ്, കിഴക്കേക്കര എന്നീ മൂന്നു കരകളെ ബന്ധിച്ച് തൂക്കുപാലം നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്.
കോതമംഗലം, കാളിയാര്‍, തൊടുപുഴയാര്‍, മൂന്നു നദികളും സംഗമിക്കുന്ന ഭാഗത്ത് മൂന്നു ആരക്കാലുള്ള തൂക്കുപാലം നിര്‍മിച്ച് മൂവാറ്റുപുഴയെ ടൂറിസം ഇടത്താവളമാക്കി വളര്ത്തികൊണ്ടുവരുന്നതിനാണ് ലക്ഷമിട്ടത്.

തൂക്കുപാലേേത്താട് അനുബന്ധിച്ച്് റസ്റ്റോറന്റ്, മിനി ഷോപ്പിങ് മാള്‍, മൂവാറ്റുപുഴയാറില്‍ തടയണ കെട്ടി ബോട്ട് സര്‍വീസ്, മുനിസിപ്പല്‍ പാര്‍ക്കില്‍ റോപ് വേ, ഉല്ലാസ ബോട്ട് യാത്ര തുടങ്ങിയവും പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എം.എ.സഹീര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന 2000-2005 കാലത്ത് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ആദ്യഘട്ടത്തില്‍ 49 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടിയിലേക്കു കടന്നതാണ്. എന്നാല്‍ പിന്നീട് പദ്ധതി നടപ്പിലായില്ല. നഗരസഭ ബഡ്ജറ്റ് പുസ്തകത്തിന്റെ കവര്‍ പേജില്‍വരെ ത്രിവേണിസംഗമം തൂക്കുപാലത്തിന്റെ രൂപരേഖ അച്ചടിക്കുകയും,
ചെയ്തിരുന്നു.
യു.ഡി.എഫ് ഭരണസമിതിയും ഇതേ വാഗ്ദാനം ആവര്‍ത്തിച്ചുവെങ്കിലും നഗരത്തിന്റെ സ്വപന പദ്ധതി നടപ്പിലാക്കുന്നതിന് തയ്യാറായില്ല. നിലവിലുള്ള യു.ഡി.എഫ് ഭരണ സമിതി ത്രിവേണി സംഗമം തൂക്കുപാലം അവഗണിച്ച് ലതാപാര്ക്കും- പേട്ടയും ബന്ധിച്ച് പുതിയ തൂക്കുപാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചു.
ത്രിവേണി സംഗമം തൂക്കുപാലം യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ വികസന പിന്നാക്കത്തിലുള്ള കാവുകരയുടെ മുഖച്ഛായതന്നെ മാറുമായിരുന്നു. കാവുംകര, പുരാതനമായ പുഴക്കരക്കാവ് ദേവേവി ക്ഷേത്രം, കിഴക്കേര ഭാഗങ്ങളിലേക്ക് ജനത്തിന് അതിവേഗം കാല്‍നടയായി എത്തുന്നതിനും, വ്യാപാര പുരോഗതിക്കും സാധ്യതയേറെയായിരുന്നു.
ഇക്കുറി തിരഞ്ഞെടുപ്പില്‍ ഇക്കാര്യത്തില്‍ ഇരു മുന്നണികളും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയാനുള്ളത്.




